15 January, 2020 05:27:56 PM


ആയൂര്‍ വൈക്കലില്‍ ക്രഷര്‍ യൂണിറ്റില്‍ പാറ വീണ് അപകടം; രണ്ട് പേര്‍ മരിച്ചു



കൊട്ടാരക്കര: ആയൂര്‍ വൈക്കലില്‍ ക്രഷര്‍ യൂണിറ്റില്‍ പാറ വീണ് ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പാറ പൊട്ടിച്ച് മാറ്റുന്നതിന് ഉപയോഗിച്ചിരുന്ന ഹിറ്റാച്ചി യന്ത്രങ്ങളുടെ ഓപ്പറേറ്റര്‍മാര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ആസാം സ്വദേശിയായ നൌവല്‍, മലയായളിയായ തൌഫീക്ക് എന്നിവരാണ് മരിച്ചത്. തൌഫീക്ക് കൊല്ലം സ്വദേശിയാണെന്നാണ് അറിയുന്നത്. കമ്പംകോടുള്ള സ്റ്റാര്‍ ക്രഷര്‍ യൂണിറ്റില്‍ യന്ത്രങ്ങളുടെ സഹായത്തോടെ പാറ ഇളക്കി എടുക്കുന്നതിനിടെ കൂറ്റന്‍ പാറക്കെട്ടുകള്‍ താഴേക്കു പതിച്ചായിരുന്നു അപകടം.


നാല് മണിയോടെയായിരുന്നു നാടിനെ ആകെ ഞെട്ടിച്ച അപകടം ഉണ്ടായത്. വന്‍ പാറകള്‍ വീണ് തകര്‍ന്ന യന്ത്രങ്ങളുടെയും പാറകളുടെയും അടിയില്‍പെട്ട ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. കൂറ്റന്‍ പാറകള്‍ നീക്കാനാവാതെ നാട്ടുകാര്‍ നിസഹായാവസ്ഥയിലായത് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായി. കൊട്ടാരക്കരയില്‍നിന്നും ഫയര്‍ഫോഴ്സ് സംഘവും പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത് അനധികൃതമായാണോ എന്നു തുടങ്ങിയുള്ള പരിശോധനകള്‍ പിന്നാലെ നടക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K