16 January, 2020 07:04:37 AM


പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ പൗ​ര​ത്വം തെളിയിക്കുന്ന രേഖ വേണം; വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ



തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ പൗ​ര​ത്വ​രേ​ഖ ചോ​ദി​ച്ചു വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ. ചാ​ല​ക്കു​ടി വി.​ആ​ർ. പു​രം സ്വ​ദേ​ശി ക​ല്ലു​വീ​ട്ടി​ൽ ജോ​ഷി​യാ​ണു ചാ​ല​ക്കു​ടി മു​നി​സി​പ്പാ​ലി​റ്റി സെ​ക്ര​ട്ട​റി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ദാ​മോ​ദ​ർ​ദാ​സ് മോ​ദി ഇ​ന്ത്യ​ൻ പൗ​ര​നാ​ണെ​ന്നു തെ​ളി​യി​ക്കാ​ൻ ഉ​ത​കു​ന്ന ആ​ധി​കാ​രി​ക രേ​ഖ​ക​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​നു​വ​ദി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​പേ​ക്ഷ.


പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പൗ​ര​ത്വ​രേ​ഖ ല​ഭി​ച്ചാ​ൽ അ​തു​പ്ര​കാ​രം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും രേ​ഖ സൂ​ക്ഷി​ച്ചാ​ൽ മ​തി​യ​ല്ലോ​യെ​ന്ന​തി​നു വേ​ണ്ടി​യാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്നു ജോ​ഷി പ്ര​തി​ക​രി​ച്ചു. നാ​ടാ​കെ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ​യും കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ​തി​രെ​യും പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​വു​ന്ന​തി​നി​ടെ​യാ​ണ് മോ​ദി​യു​ടെ പൗ​ര​ത്വ​രേ​ഖ ചോ​ദി​ച്ചു വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യെ​ത്തു​ന്ന​ത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K