16 January, 2020 10:58:45 AM


കോട്ടയം മണിപ്പുഴയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്



കോട്ടയം: എംസി റോഡിൽ മണിപ്പുഴയില്‍ ടോറസ് ലോറിയും ബൈക്കും കാറും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ കുട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. പരിക്കേറ്റ ചാന്നാനിക്കാട് സ്വദേശി ജോജി (22) യെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 7.45 ന് മണിപ്പുഴ സിവിൽ സപ്ളൈസ് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. റോഡ് മുറിച്ച് കടന്ന കാൽനടയാത്രക്കാരനെ ഇടിക്കാതിരിക്കാൻ ടോറസ് ലോറി വെട്ടിച്ച് മാറ്റിയപ്പോൾ മറ്റ് മൂന്ന് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. 


കോട്ടയം ഭാഗത്ത് നിന്ന് വരികയായിരുന്നു ടോറസ് ലോറി  വലത്തേയ്ക്ക് വെട്ടിച്ചപ്പോള്‍ എതിര്‍ദിശയില്‍നിന്നും വന്ന കാറില്‍ ഇടിച്ചു. ടോറസ് ലോറി ഇടിച്ചതോടെ റോഡിൽ വട്ടം കറങ്ങിയ കാര്‍ പിന്നാലെ വന്ന ബൈക്കില്‍ ഇടിച്ചു. ടോറസ് ലോറിയും ബൈക്കില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. ഇടിച്ച കാറും ബൈക്കുമായി മുന്നോട്ട് നിരങ്ങി നീങ്ങിയ ടോറസ് ലോറി , റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ ഇടിച്ചാണ് നിന്നത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K