16 January, 2020 08:08:53 PM


മകരജ്യോതി ദര്‍ശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പന്മാര്‍ക്ക് സുഖകരമായ യാത്ര ഒരുക്കി പോലീസ്



റാന്നി :  മകരജ്യോതി ദര്‍ശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പന്മാര്‍ക്ക് സുഖകരമായ യാത്ര ഒരുക്കി പോലീസ്. പമ്പയ്ക്കും നിലയ്ക്കലിനുമുള്ള വാഹനങ്ങള്‍ക്ക് കുറ്റമറ്റരീതിയില്‍ നിയന്ത്രണങ്ങളൊരുക്കിയിരുന്നു പോലീസുകാര്‍.റോഡുകളില്‍ തിരക്കുണ്ടാകാതിരിക്കാനാണ് മണ്ണാരക്കുളഞ്ഞി-പമ്പ അടക്കമുള്ള ശബരിമല പാതകളില്‍ പോലീസ് നിയന്ത്രണങ്ങളൊരുക്കിയത്.


നിലയ്ക്കല്‍ ബേസ് ക്യാംപില്‍ പാര്‍ക്കിങ്ങിനുള്ള സ്ഥല ലഭ്യത മനസ്സിലാക്കിയാണ് വടശേരിക്കര, പ്ലാപ്പള്ളി, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിന്നു വാഹനങ്ങള്‍ കടത്തിവിട്ടത്. വടശേരിക്കര, ളാഹ അമ്മന്‍കോവില്‍പടി, ആലപ്പാട്ടുകവല, നാറാണംതോട് എന്നിവിടങ്ങളില്‍ അഞ്ചും 10ഉം മിനിറ്റ് വാഹനങ്ങള്‍ പിടിച്ചിട്ടശേഷം നിലയ്ക്കല്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കടത്തിവിട്ടത്.


എരുമേലിയില്‍ നിന്നും പമ്പയ്ക്കും നിലയ്ക്കലിനും വാഹനങ്ങള്‍ കടത്തി വിടുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കെഎസ്ആര്‍ടിസി ബസുകളൊഴികെയുള്ള വലിയ വാഹനങ്ങള്‍ എരുമേലി-ഇലവുങ്കല്‍ പാതയില്‍ കടത്തിവിട്ടില്ല. തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ പാര്‍ക്കിങ് നടത്തിയിരുന്ന വാഹനങ്ങളെല്ലാം പോലീസ് ഇടപെട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്കു നീക്കിച്ചു. ഇതോടെ തിരക്കുകളില്ലാതെ തിര്‍ത്ഥാടകര്‍ക്ക് യാത്ര ചെയ്ത് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K