18 January, 2020 09:13:05 AM


തണുപ്പകറ്റാൻ റബർ തോട്ടത്തിനു തീയിട്ടു: ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ



കടുത്തുരുത്തി : ലഹരിയ്ക്കടിമപ്പെട്ട ഇതര സംസ്ഥാന യുവാവ് തണുപ്പകറ്റാൻ റബർ തോട്ടത്തിനു തീയിട്ടു. പത്ത് സെന്റോളം റബർ തോട്ടം കത്തി നശിച്ചു. കോട്ടയം കടുത്തുരുത്തി കുഴിവേലിൽ പോളച്ചന്റെ റബർ തോട്ടത്തിനാണ് ബംഗാൾ സ്വദേശിയായ സഞ്ജയ് എന്ന് പേരു പറയുന്ന യുവാവ് തീയിട്ടത്.


തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരും പോളച്ചനും അറിയിച്ചതനുസരിച്ച് കടുത്തുരുത്തിയിൽ നിന്നും അഗ്നിശമന സേനയെത്തി തീ അണയ്ക്കുകയുമായിരുന്നു. തീ അണച്ചത് ഇഷ്ടപ്പെടാതിരുന്ന സജഞയ് വീണ്ടും തോട്ടത്തിന് തീയിടാൻ ശ്രമിച്ചതോടെ ഇയാളെ കടുത്തുരുത്തി പൊലീസ് എത്തി പിടികൂടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K