19 January, 2020 11:02:00 PM


ഏറ്റുമാനൂര്‍ - പാലാ റോഡില്‍ മങ്കര കലുങ്ക് ജംഗ്ഷനിൽ കാർ അപകടം; 3 പേര്‍ക്ക് പരിക്ക്



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ - പാലാ റോഡില്‍ മങ്കര കലുങ്കിൽ നിയന്ത്രണം വിട്ട് കാർ മതിലിലിടിച്ച് മറിഞ്ഞ് മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ അശ്വിൻ (19), അഖിൽ (19) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂരിലെ സ്വകാര്യ എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥികളാണിവര്‍.  ഞായറാഴ്ച രാത്രി 11.20നായിരുന്നു അപകടം. ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയില്‍ എത്തിച്ചത്.  ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K