22 January, 2020 07:19:04 PM


പൊതുപണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാരുടെ ശമ്പളം നഷ്ടമാകില്ല



തിരുവനന്തപുരം: ജനുവരി എട്ടിനു നടന്ന ദേശീയ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഈ മാസത്തെ ശമ്പളം തടയില്ല. പൊതുഭരണ വകുപ്പാണ് ഉത്തരവ് ഇറക്കിയത്. പണിമുടക്ക് ദിവസത്തെ ഹാജരില്ലായ്മ ക്രമീകരിക്കേണ്ടതുണ്ടെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നു. സർക്കാർ പിന്തുണയിൽ നടന്ന പണിമുടക്ക് ആയതിനാൽ ഈ ദിവസം പിന്നീട് അവധിയായി കണക്കാക്കുമെന്നാണ് സൂചന. 


ഇതിനായി എല്ലാ വകുപ്പുകളിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഹാജർനിലയുടെ വിശദാംശങ്ങൾ കൂടി ശേഖരിക്കേണ്ടതുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നു. അടിയന്തര പ്രാധാന്യത്തോടെ പൊതുഭരണ (രഹസ്യ വിഭാഗം) ഉത്തരവ് ഇറക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് 48 മണിക്കൂർ ദേശീയ പണിമുടക്ക് സംഘടിപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K