23 January, 2020 11:58:39 AM


എസ്‌ഐയ്ക്ക് നേരെ എസ്.എഫ്.ഐ പ്രവർത്തകരുടെ ഗുണ്ടായിസം; സംഭവം പാലായിൽ



പാലാ: എസ്‌ഐയ്ക്ക് നേരെ എസ്.എഫ്.ഐ പ്രവർത്തകരുടെ ഗുണ്ടായിസം. പാലാ പൊളിടെക്കിനിക്കിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് പാലാ എസ്‌ഐ മാണിക്ക് നേരെ ഒരുകൂട്ടം എസ്.എഫ്.ഐ നേതാക്കൾ ആക്രോശവുമായി എത്തിയത്.


എസ്‌ഐയുടെ ദേഹത്ത് പിടിച്ചു തള്ളിയ ശേഷം താൻ തന്റെ പണി നോക്കി പോടോ.... എസ്.എഫ്.ഐക്കാരുടെ ദേഹത്ത് തൊടുന്നോ എന്നായിരുന്നു എസ്.എഫ്.ഐ നേതാവിന്റെ പ്രതികരണം. ഇതിന്റെ വീഡിയോ പുറത്ത് വന്നു. എസ്‌ഐയെ ആക്രമിക്കുന്നവർ പൊളി ടെക്കനിക്ക് കോളജിലെ വിദ്യാർത്ഥികളല്ലെന്നാണ് പൊലീസ് പറയുന്നത്. പുറത്തുനിന്നുള്ള എസ്.എഫ്.ഐ നേതാക്കളാണ് എസ്‌ഐയെ പിടിച്ചു തള്ളിയത്. സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K