25 January, 2020 09:23:51 PM


സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയ യുവാക്കള്‍ പിടിയിലായി



ഇലവുംതിട്ട : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയ യുവാക്കള്‍ പിടിയിലായി. കല്ലൂപ്പാറ കടുമാന്‍കുളം കുന്നന്തടത്തില്‍ ഗോപു (24), മെഴുവേലി അനുഷ്‌ക ഭവനില്‍ അംജിത്ത് (20) എന്നിവരാണ് പൊലീസ് പിടിയിലായത്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് കൈമാറുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് മെഴുവേലിയില്‍ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്.


സ്‌കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തി വരുന്ന 'വഴികാട്ടി' പദ്ധതിയുടെ ഭാഗമായി സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. സ്‌കൂള്‍ സമയങ്ങളില്‍ ഒട്ടേറെ അപരിചിതര്‍ സ്‌കൂള്‍ പരിസരങ്ങളില്‍ വന്നു പോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ജനമൈത്രി പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.എസ്എച്ച്ഒ ടി.കെ. വിനോദ് കൃഷ്ണന്‍, എസ്‌ഐ ടി.പി. ശശികുമാര്‍, എസ്‌ഐ കെ.ആര്‍. അശോക് കുമാര്‍, സിപിഒമാരായ കെ.എസ്. സജു, എസ്. അന്‍വര്‍ ഷാ, ആര്‍. പ്രശാന്ത്, എസ്. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്. ്ര




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K