30 January, 2020 02:02:30 AM


വി​ദ്യാ​ർ​ഥി​ സം​ഘ​ർ​ഷം: നാ​ട്ട​കം പോ​ളി​ടെ​ക്നി​ക് കോ​ള​ജ് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് അ​ട​ച്ചു



കോട്ടയം: ഇ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് നാ​ട്ട​കം പോ​ളി​ടെ​ക്നി​ക് കോ​ള​ജ് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് അ​ട​ച്ചു. കാമ്പ​സി​നു​ള്ളി​ൽ കഴിഞ്ഞ ദിവസം ഉ​ച്ച​യോ​ടെ ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലേ​ക്കും തു​ട​ർ​ന്ന് ക​യ്യാ​ങ്ക​ളി​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ചി​ങ്ങ​വ​നം പോ​ലീ​സ് ഇ​രു വി​ഭാ​ഗ​ങ്ങ​ളേ​യും പി​ന്തി​രി​പ്പി​ച്ചു. അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ഴി​വാ​ക്കാ​ൻ സ്ഥ​ല​ത്ത് പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K