03 February, 2020 01:51:36 PM


ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു; ആർക്കും പരുക്കില്ല



ഈരാറ്റുപേട്ട: ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ആർക്കും പരുക്കില്ല. ജയശ്രീ മോഹന്‍ദാസിന്‍റെ പേരിലുള്ള ടാറ്റാ ഇന്‍ഡിക ടൂറിസ്റ്റ് ടാക്സി കാറിനാണ് ഇഞ്ചപ്പാറ ഭാഗത്ത് വെച്ച് തീ പിടിച്ചത്. 12 മണിയോടെ ആയിരുന്നു അപകടം. കോട്ടയം റയില്‍വേ സ്റ്റേഷനില്‍ നിന്നും വാഗമണ്‍ ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. കാറിന്‍റെ മുന്നില്‍നിന്നും പുക ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തുകയായിരുന്നുവെന്ന് ഡ്രൈവര്‍ റോണ്‍സ് പറയുന്നു. ഈരാറ്റുപേട്ടയില്‍ നിന്നും അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K