03 February, 2020 02:43:58 PM


ചാലക്കുടിയില്‍ ഹോട്ടൽ ഉടമ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ



തൃശൂര്‍: ചാലക്കുടിയില്‍ ഹോട്ടൽ ഉടമയെ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ആനമല ജംഗ്ഷനിൽ ട്രാം വെ റോഡിൽ പ്രവർത്തിക്കുന്ന ന്യൂ ദ്വാരക ഹോട്ടൽ ഉടമ ഇരിഞ്ഞാലക്കുട കരുവന്നൂർ രാജാ കമ്പനിക് സമീപം താമസിക്കുന്ന മൂലയിൽ വാസു (64 ) കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത് . ചാലക്കുടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മരണ കാരണം വ്യക്തമല്ല . രാവിലെ ജീവനക്കാർ ആണ് സംഭവം ആദ്യം കാണുന്നത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K