04 February, 2020 07:19:30 PM


ഇരിങ്ങാലക്കുടയിൽ എ​ഴു​ന്ന​ള്ളിപ്പി​നി​ടെ ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്നു



​തൃശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട കാ​റ​ള​ത്ത് എ​ഴു​ന്ന​ള്ള​ത്തി​നി​ടെ ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്നു. പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി ന​ന്ദ​ൻ (40) ആ​ണ് മ​രി​ച്ച​ത്. ചൊവ്വാഴ്ച കാ​റ​ളം കു​ഞ്ഞാ​ല​ക്കാ​ട്ടി​ൽ ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം. ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ ശ്രീ​കൃ​ഷ്ണ​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്.


ഉ​ത്സ​വ​ത്തി​നാ​യി എ​ത്തി​ച്ച ആ​ന എ​ഴു​ന്ന​ള്ള​ത്തി​നി​ടെ ഇ​ട​യു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ആ​ന​യ്‌​ക്കൊ​പ്പം ന​ട​ക്കു​ക​യാ​യി​രു​ന്ന പാ​പ്പാ​ൻ ന​ന്ദ​ൻ ആ​ന​യു​ടെ കാ​ലു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​പ്പോ​യി. ക്ഷേ​ത്ര​പ​രി​സ​ര​ത്ത് നി​ന്നും പ്ര​ദേ​ശ​ത്തു​ള്ള വാ​ഴ​ത്തോ​പ്പി​ലേ​ക്ക് ഓ​ടി​ക്ക​റി​യ ആ​ന വാ​ഴ​കൃ​ഷി മു​ഴു​വ​നാ​യും ന​ശി​പ്പി​ച്ചു. പി​ന്നീ​ട് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​യ​ക്കു​വെ​ടി​വ​ച്ചാ​ണ് ആ​ന​യെ ത​ള​ച്ച​ത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K