06 February, 2020 06:11:58 PM


കാണക്കാരിയില്‍ കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം: ആറ് പേര്‍ക്ക് പരിക്ക്



ഏറ്റുമാനൂര്‍: എറണാകുളം റോഡില്‍ കാണക്കാരി ആശുപത്രിപടിയ്ക്ക് സമീപം കാറുകളും ബൈക്കും കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നാല് പേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിയോടെ ആയിരുന്നു അപകടം. കാര്‍ യാത്രികരായ കോട്ടയം ദേവലോകം താഴേക്കാട്ട് ജാക്സണ്‍ (32), ഡോ.ഹൃദ്യ (29), അച്ചാമ്മ (60), കിടങ്ങൂര്‍ കുമ്പുകാലായില്‍ ലിസി കുരുവിള (50) എന്നിവരെയാണ് തെള്ളകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ബൈക്ക് യാത്രികന്‍ കാണക്കാരി തൈപ്പറമ്പില്‍ ഷാജി(49)യെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



കാണക്കാരി ഭാഗത്ത് നിന്ന് വരികയായിരുന്ന സാന്‍ട്രോ കാര്‍ എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന മാരുതി ഓള്‍ട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിനിടെ ബൈക്കിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സാന്‍ട്രോ കാര്‍ തെറിച്ച് റോഡരികില്‍ അറ്റകുറ്റപണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിന് മുകളില്‍ ചെന്നു വീണു. ജാക്സണ്‍ പി ജോണിന്‍റെ പേരിലുള്ളതാണ് സാന്‍ട്രോ കാര്‍. സണ്ണി എബ്രഹാം എന്നയാളുടെ പേരിലുള്ളതാണ് ഓള്‍ട്ടോ കാര്‍. കുറവിലങ്ങാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K