06 February, 2020 06:56:03 PM


വിജനമായ പാലത്തിൽ യുവതിയെ കടന്നു പിടിച്ച് ചുംബിച്ച് യുവാവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്



മുംബൈ: വിജനമായ പാലത്തിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന യുവതികളെ കടന്നു പിടിച്ചും ചുംബിച്ചും അപമാനിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മുംബൈ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ ഞെട്ടലിലാണ് സ്ത്രീകളായ യാത്രക്കാർ. ജനുവരി 26നാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നത്. വെളുത്ത ഷറ്‍ട്ട് ധരിച്ച യുവാവ് വിജനമായ പാലത്തിൽവെച്ച് യുവതിയെ കടന്നു പിടിക്കുന്നതും ചുംബിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.


ഇയാൾ ആവർത്തിച്ച് ഇങ്ങനെ ചെയ്യാറുണ്ടെന്നാണ് എൻഡി ടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇയാൾ സ്ത്രീകളെ ഉപദ്രവിക്കുന്നത് നിരവധി തവണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. യുവതികളെ ഉപദ്രവിച്ച ശേഷം അവിടെ നിന്ന് ഓടി രക്ഷപ്പെടുകയാണ് രീതി. പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഒന്നിലധികം മോഷണക്കുറ്റങ്ങളിൽ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.


അതേസമയം ഇയാൾക്കെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. ഉപദ്രവിക്കപ്പെട്ട സ്ത്രീകളാരും തന്നെ പരാതി നൽകിയിട്ടില്ല. ‌‌2019 ജൂലൈയിൽ സമാനമായ കേസിൽ 24 കാരൻ അറസ്റ്റിലായിരുന്നു. സൈക്കിളിലെത്തി കോളജിലേക്ക് പോകുന്ന പെൺകുട്ടികളെ ഉപദ്രവിച്ച കേസിൽ മലഡ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ ഒരാൾ നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പ്രതിയെ കണ്ടിവാലിയിലെ ചേരിയിൽ കണ്ടെത്തിയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K