06 February, 2020 09:36:11 PM


മുണ്ടക്കയത്ത് കടകളിൽ മിന്നൽ പരിശോധന; നിരോധിത പ്ലാസ്റ്റിക്കുകൾ പിടികൂടി



മുണ്ടക്കയം: ടൗണിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന മിന്നൽ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്കുകൾ പിടികൂടി. ഗ്രാമപഞ്ചായത്ത്, റവന്യു, ആരോഗ്യ വകുപ്പുകൾ സംയക്തമായി നടത്തിയ പരിശോധനയിൽ നിരോധിത ഉത്പന്നങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്ക് ആദ്യ ഘട്ടമെന്ന നിലയിൽ താക്കീത് നൽകി.


അസി. സെക്രട്ടറി പി.ആർ. രമേശ്,  കെ ടി. രാജേഷ്. ആരോഗ്യ വകുപ്പ് ജീവനക്കാരായ വി.സാബു, സജി ജോർജ്, കെ.ജിതിൻ, വില്ലേജ് ആഫീസർ പി.എസ്. നിജുമോൻ എന്നിവർ റെയിഡിന് നേതൃത്വം നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K