07 February, 2020 11:34:22 AM


സം​സ്ഥാ​നം വി​ശ​പ്പ് ര​ഹി​ത​മാകാന്‍ പ​ദ്ധ​തി: 20 കോ​ടി രൂ​പ ബജറ്റില്‍ അ​നു​വ​ദി​ച്ചു



തിരു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​ശ​പ്പ് ര​ഹി​ത​മാ​ക്കാ​ൻ ബ​ജ​റ്റി​ൽ പ​ദ്ധ​തി. ഇ​തി​നാ​യി 20 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി അ​റി​യി​ച്ചു. വി​ശ​പ്പ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 25 രൂ​പ​യ്ക്ക് ഊ​ണ് ന​ല്‍​കു​ന്ന 1000 ഭ​ക്ഷ​ണ ശാ​ല​ക​ള്‍ തു​റ​ക്കും. ഇ​തി​നാ​യി ഭ​ക്ഷ്യ​വ​കു​പ്പ് പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി​യെ​ന്നും ധ​ന​മ​ന്ത്രി ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു. കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രി​ക്കും ഭ​ക്ഷ​ണ ശാ​ല​ക​ള്‍ ആ​രം​ഭി​ക്കു​ക. ലോ​ക പ​ട്ടി​ണി സൂ​ചി​ക​യി​ല്‍ താ​ഴേ​ക്ക് പോ​കു​ന്ന രാ​ജ്യ​ത്തി​ല്‍ വി​ശ​പ്പ് ര​ഹി​ത സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ മാ​റ്റു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കും മ​റ്റും സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം വീ​ട്ടി​ലെ​ത്തി​ച്ച് ന​ല്‍​കും. അ​ത​ല്ലെ​ങ്കി​ല്‍ പ​ര​മാ​വ​ധി 25 രൂ​പ​യ്ക്ക് ഊ​ണ് ന​ല്‍​കു​ന്ന ഭ​ക്ഷ​ണ ശാ​ല​ക​ള്‍ തു​ട​ങ്ങും. 10 ശ​ത​മാ​നം ഊ​ണു​ക​ള്‍ സൗ​ജ​ന്യ​മാ​യി സ്‌​പോ​ണ്‍​സ​ര്‍​മാ​രെ ഉ​പ​യോ​ഗി​ച്ച് ന​ല്‍​ക​ണം. ഇ​തി​നാ​യി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്താ​ല്‍ റേ​ഷ​ന്‍ വി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ള്‍ സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ന​ല്‍​കും. 


ഈ ​മാ​ന​ദ​ണ്ഡ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​മ്പ​ല​പ്പു​ഴ- ചേ​ര്‍​ത്ത​ല താ​ലൂ​ക്കു​ക​ളെ വി​ശ​പ്പ് ര​ഹി​ത മേ​ഖ​ല​ക​ളാ​യി ഏ​പ്രി​ല്‍ മാ​സം മു​ത​ല്‍ പ്ര​ഖ്യാ​പി​ക്കും. 2020-21 വ​ര്‍​ഷം ഈ ​പ​ദ്ധ​തി കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. ഇ​തി​നാ​യി പ്ര​ത്യേ​ക ധ​ന​സ​ഹാ​യ​മാ​യി 20 കോ​ടി വ​ക​യി​രു​ത്തു​മെ​ന്നും ധ​ന​മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ‌ പ​റ​ഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K