07 February, 2020 01:35:27 PM


ജില്ലയിലെ 12 സ്റ്റേഷനുകളില്‍ പോലീസ് ഇനി സഞ്ചരിക്കുക പുതിയ വാഹനത്തില്‍



കോട്ടയം: ജില്ലയിലെ 12 പോലീസ് സ്റ്റേഷനുകളില്‍ ഇനി പുതിയ വാഹനങ്ങള്‍ ഓടും. കടുത്തുരുത്തി, കറുകച്ചാല്‍, മരങ്ങാട്ടുപിള്ളി, തിടനാട്, വാകത്താനം, മേലുകാവ്, വെള്ളൂര്‍, പൊന്‍കുന്നം, കിടങ്ങൂര്‍, കുമരകം, പാലാ, മണര്‍കാട് സ്റ്റേഷനുകളിലാണ് പുതിയ  മഹീന്ദ്ര ബോലേറോ ജീപ്പുകള്‍ എത്തുന്നത്. 



പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി പി.എസ്. സാബു നിര്‍വ്വഹിച്ചു. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വിനോദ് പിള്ള, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K