08 February, 2020 05:27:15 PM


പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ നെടുമങ്ങാട് സ്വകാര്യ സ്കൂള്‍ പ്രിൻസിപ്പൽ അറസ്റ്റില്‍



നെടുമങ്ങാട് : പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ സ്കൂള്‍ പ്രിൻസിപ്പൽ അറസ്റ്റില്‍. നെടുമങ്ങാട് തൊളിക്കോട് മന്നൂർക്കോണത്തെ സ്വകാര്യ സ്കൂളായ ആർഷ നാഷണൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ നെടുമങ്ങാട് ആനാട് ചന്ദ്രമംഗലം ഷെറിന്‍ ഭവനില്‍ ഡോ. എം.ആര്‍ യശോധരനാണ് അറസ്റ്റിലായത്.


നാലാം ക്ലാസ് വിദ്യാർഥിനിയെ ആരുമില്ലാത്ത സമയത്ത് ക്ലാസ് മുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. വലിയമല പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. 2008ലും സമാനമായ കേസില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K