10 February, 2020 07:16:55 PM


അമ്പലപ്പുഴ ഒറ്റപ്പനയില്‍ കാറിടിച്ച് വൈക്കം സ്വദേശി യുവാവ് മരിച്ചു; എട്ട് പേര്‍ക്ക് പരിക്ക്



അമ്പലപ്പുഴ: ഒറ്റപ്പന ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് യുവാവ് മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. പാലാ സൂപ്പര്‍ ബീറ്റ്സ് ഗാനമേള ട്രൂപ്പിലെ സൌണ്ട് എഞ്ചിനീയറായ വൈക്കം സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. ഗാനമേള ട്രൂപ്പിലെ തന്നെ ഒരു ജീവനക്കാരനും ക്ഷേത്രകമ്മറ്റി ഭാരവാഹികളും ഉള്‍പ്പെടെയുള്ളവരാണ് പരിക്കേറ്റവര്‍. ഇന്ന് പകല്‍ 3.30 മണിയോടെ ആയിരുന്നു അപകടം.


ഒറ്റപ്പന ക്ഷേത്രത്തിലെ ഉത്സവത്തിന് ഗാനമേള അവതരിപ്പിക്കാന്‍ എത്തിയതാണ് സംഘം. വാഹനത്തില്‍ നിന്നും സൌണ്ട് സിസ്റ്റവും സാമഗ്രികളും ഇറക്കിവെച്ച ശേഷം ക്ഷേത്രം ഭാരവാഹികളോടൊപ്പം റോഡിനെതിര്‍വശത്ത് കടയില്‍ വെള്ളം കുടിക്കാനായി നീങ്ങിയപ്പോഴാണ് പാഞ്ഞുവന്ന കാര്‍ ഇവരെ ഇടിച്ചു തെറിപ്പിച്ചത്. 50 മീറ്ററോളം ഓടി മുന്നോട്ട് നീങ്ങിയ കാര്‍ വഴിയരികില്‍ ഉണ്ടായിരുന്ന ഐസ്ക്രീം വില്‍ക്കുന്ന വണ്ടിയും ഇടിച്ചു തെറിപ്പിച്ചു.  ഐസ്ക്രീം കച്ചവടക്കാരനും പരിക്കുണ്ട്. അമ്പലപ്പുഴ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K