14 February, 2020 08:54:42 PM


വ്യാജ തോക്കുകള്‍ വില്‍പ്പന നടത്തിയ യുവാവ് ബംഗളൂരുവില്‍ അറസ്റ്റില്‍



ബംഗളൂരു : വ്യാജ തോക്കുകള്‍ വില്‍പ്പന നടത്തിയ മുപ്പത്തിയഞ്ചുകാരന്‍ ബംഗളൂരുവില്‍ അറസ്റ്റില്‍. തബ്‌റെസ് പാഷയാണ് അറസ്റ്റിലായത്. ഇയാള്‍ സുദ്ധഗുണ്ടെപ്പാളയത്തിലാണ് താമസിച്ചിരുന്നത്. ഇയാളുടെ പക്കല്‍ നിന്ന് മുപ്പതോളം തോക്കുകളാണ് പോലീസ് പിടികൂടിയത്. യഥാര്‍ത്ഥ തോക്കുകളുമായി സാമ്യമുള്ള തോക്കുകളാണ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയത്. തോക്കുകള്‍ ക്രൈംബ്രാഞ്ച് ഉദ്യേഗസ്ഥര്‍ പരിശോനയ്ക്ക് അയച്ചിരുന്നു.


ഇവ സിനിമയിലെ ഷൂട്ടിങ്ങിനും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കുകളാണെന്ന് പരിശോധനയില്‍ കണ്ടെത്തി. തോക്കുകള്‍ എവിടെ നിന്ന് കിട്ടിയെന്നും ആര്‍ക്കൊക്കെയാണ് വില്‍പ്പന നടത്തിയതെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും മോഷണ സംഘങ്ങളും മറ്റും ഇത്തരത്തിലുള്ള ആയുധങ്ങളാണ് സാധാരണയായി ഉപയോഗിക്കുന്നതെന്നും പോലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K