18 February, 2020 01:27:19 PM


കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് കയറി നാട്ടകത്ത് രണ്ടു വിദ്യാർത്ഥികൾക്ക് പരിക്ക്



കോട്ടയം:  എം സി റോഡിൽ നാട്ടകം ഗവ. പോളിടെക്നിക് കോളേജിന് മുന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് കയറി കാൽനടയാത്രക്കാരായ രണ്ടു വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. നാട്ടകം പോളിടെക്നിക് കോളജ് തുടർ വിദ്യാഭ്യാസ കേന്ദ്രത്തിലെ ലോജിസ്റ്റിക്ക് വിഭാഗം വിദ്യാർത്ഥികളായ കുമാരനല്ലൂർ സുരേഷ് നിവാസിൽ ബാലകൃഷ്ണന്റെ മകൻ കാർത്തിക്ക് നായർ (21), പുലിക്കുട്ടിശേരി വലിയപറമ്പിൽ ജ്യോതിഷ് കുര്യൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. കാർത്തിക്കിനെ ജനറൽ ആശുപത്രിയിലും, ജ്യോതിഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


നാട്ടകം പോർട്ടിലേയ്ക്കുള്ള വഴിയാരംഭിക്കുന്ന ഭാഗത്ത് രാവിലെ പത്തരയോടെയായിരുന്നു അപകടം. നെടുമങ്ങാട് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ്  അപകടത്തിനിടയാക്കിയത്. മുളങ്കുഴ ജംഗ്ഷനിൽ ബസിറങ്ങി റോഡരികിലുടെ കോളേജിലേക്ക് നടക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇരുവരെയും ഇടിച്ച് വീഴ്ത്തുകയായിരുന്നു.. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും അതുവഴി എത്തിയ കാറിൽ ആശുപത്രിയിൽ എത്തിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K