19 February, 2020 08:26:22 PM


'പ്രളയ ദുരിതാശ്വാസത്തിന്‍റെ പേരിൽ നടത്തിയ പണപ്പിരിവുകള്‍ അന്വേഷിക്കണം' - പി.സി ജോര്‍ജ്



തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന്‍റെ പേരിൽ സ്വകാര്യ ഏജൻസികൾ നടത്തിയ പണപ്പിരിവുകളെ  കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പി.സി ജോർജ് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷൻ നടത്തിയ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച്  അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നു.


കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷൻ നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ട് വ്യാപക പരാതിയാണ് ഉയർന്നു വരുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയില്ലെന്ന വിവരാവകാശ രേഖ പുറത്തു വന്നപ്പോൾ ചെക്ക് നൽകി രക്ഷപ്പെടാനാണ് സംഘാടകർ ശ്രമിച്ചത്. സംഭാവനകളെ കുറിച്ചോ ചെലവ് സംബന്ധിച്ചോ ഇവർ രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ജ‍ോർജ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K