20 February, 2020 10:13:58 PM


ഭാര്യയെയും 3 കുട്ടികളെയും തീകൊളുത്തി കൊന്ന മുൻ റഗ്ബി താരം ആത്മഹത്യ ചെയ്തു



സിഡ്നി: ഭാര്യയെയും മൂന്ന് മക്കളെയും കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം മുൻ റഗ്ബി താരമായ ഭർത്താവ് ആത്മഹത്യ ചെയ്തു. ഓസ്ട്രേലിയയിലാണ് സംഭവം. ഓസ്ട്രേലിയൻ മുൻ റഗ്ബി താരമായ റൊവാൻ ബക്സ്റ്ററാണ് ഭാര്യയെയും കുഞ്ഞുങ്ങളെയും കാറിനുള്ളിലാക്കി തീകൊളുത്തി കൊലപ്പെടുത്തിയത്.  ഹന്ന ബാക്സ്റ്റർ (31), മക്കളായ ലയനാഹ് (6), ആലിയാഹ് (4), ട്രേയ് (3) എന്നിവരെയാണ് കാറിനുള്ളിലാക്കി തീ കൊളുത്തിയത്. കുഞ്ഞുങ്ങളെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹന്ന ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്. ഇതിനു ശേഷം റൊവാൻ സ്വയം കുത്തി പരിക്കേൽപ്പിച്ചാണ് ആത്മഹത്യ ചെയ്തത്.


തന്‍റെയും മക്കളുടെയും ദേഹത്ത് പെട്രോളൊഴിച്ച ശേഷം റൊവാൻ കാറിൽ നിന്ന് ചാടുകയായിരുന്നുവെന്ന് ഹന്നയെ ഉദ്ധരിച്ച് എബിസി ഓസ്ട്രേലിയ വ്യക്തമാക്കുന്നു. സംഭവസ്ഥലത്തു നിന്നു തന്നെയാണ് റൊവാന്‍റെ മൃതദേഹവും കണ്ടെത്തിയത്. റൊവാൻ തന്നെയാണോ കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം അന്വേഷിച്ച് വരികയാണ്. റൊവാനും ഹന്നയും വേർപിരിഞ്ഞ് കഴിയുകയാണെന്നും ഇവരുടെ കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനു മുമ്പ് ഹന്നയാണ് വാഹനം ഓടിച്ചിരുന്നതെന്നും റൊവാൻ മുന്നിലെ പാസഞ്ചർ സീറ്റിലാണ് ഇരുന്നതെന്നും പൊലീസ് പറയുന്നു.


റൊവാൻ തന്‍റെ ദേഹത്ത് പെട്രോൾ ഒഴിച്ചെന്നും കുഞ്ഞുങ്ങളെ രക്ഷിക്കണണെന്നും ഹന്ന രക്ഷാപ്രവർത്തനത്തിന് എത്തിയവരോട് വിളിച്ചു പറഞ്ഞിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. രക്ഷിക്കാനെത്തിയവരെ റൊവാൻ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു. ബ്രിസ്ബെയ്നിൽ ഫിറ്റ്നെസ് കമ്പനി നടത്തിവരികയാണ് ഇരുവരും. 2000 കളുടെ മധ്യത്തിൽ ന്യൂസിലാന്‍റ് വാരിയേഴ്സ് റഗ്ബി ലീഗ് സംഘടനയുമായി ബാക്സ്റ്ററിന് നല്ല ബന്ധമുണ്ടായിരുന്നു, പിന്നീട് ഓസ്ട്രേലിയയിലെ നിരവധി സ്പോർട്സ് ടീമുകളുടെ ഫിറ്റ്നസ് പരിശീലകനായി പ്രവർത്തിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K