22 February, 2020 08:37:22 PM


കോതനല്ലൂരിലും തോട്ടുവയിലും വാഹനാപകടങ്ങൾ: സ്കൂട്ടർ യാത്രിക മരിച്ചു



ഏറ്റുമാനൂർ: കോതനല്ലൂർ തുവാനിസ ജംഗ്ഷനിലും വാഹനാപകടങ്ങൾ. ഒരു മരണം. ഏറ്റുമാനൂര്‍ - എറണാകുളം റോഡില്‍ കോതനല്ലൂർ തൂവാനീസാ കവലക്ക് സമീപം സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതി മരണമടഞ്ഞു. ബസിനിടയിൽ കുടുങ്ങിയ സ്‌കൂട്ടർ യാത്രിക ഏറ്റുമാനൂർ പട്ടിത്താനം സ്വദേശിനി ബിജിമോൾ ആണ് മരിച്ചത്. കുറുപ്പന്തറ ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് കുടുബം സഞ്ചരിച്ച സ്കൂട്ടറിൽ പിന്നിൽ നിന്നും ബസ് ഇടിക്കുകയായിരുന്നു. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. 


തോട്ടുവായില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലും സ്കൂട്ടറിലും ഇടിച്ചായിരുന്നു അപകടം. സ്കൂട്ടര്‍ നിര്‍ത്തി യാത്രക്കാരന്‍ ഇറങ്ങിയ ശേഷമായിരുന്നു അപകടമെന്നതിനാല്‍ ആളപായമൊഴിവായി. സ്കൂട്ടര്‍ നിശേഷം തകര്‍ന്നു. കുറവിലങ്ങാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K