27 February, 2020 10:48:19 PM
മാതാവ് മരിച്ച് നാലാം നാള്‍ മകനും മരിച്ചു; സംഭവം കാഞ്ഞിരപ്പള്ളിയില്‍
കാഞ്ഞിരപ്പളളി: മാതാവ് മരിച്ച് നാലാം നാള്‍ മകനും മരിച്ചു. കാഞ്ഞിരപ്പളളി കൊടുവന്താനം നാച്ചിപറമ്പില്‍ കെ.പി.നാസ്സര്‍ (55) ആണ് മാതാവിനു പിന്നാലെ മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മാതാവും പരേതനായ അബ്ദുല്‍ ഖാദറിന്‍റെ ഭാര്യയുമായ മീരയുമ്മ (82) വാര്‍ദ്ധക്യസഹജമായ അസുഖത്തെതുടര്‍ന്നു മരണപെട്ടത്. വ്യാഴാഴ്ച പുലര്‍ച്ച പ്രഭാത നമസ്‌കാരത്തിനായി പളളിയില്‍ പോയി മടങ്ങിയെത്തിയ നാസ്സര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഷെരീഫ, മക്കള്‍: ഷെമീര്‍, ഷെമീന, മരുമക്കള്‍: ആസിയ, അമീര്‍. കബറടക്കം നടത്തി.