01 March, 2020 02:21:13 PM


നടി ലീന മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തുവെന്ന് സമ്മതിച്ച് രവി പൂജാരി



ബെംഗളുരു: നടി ലീന മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തുവെന്ന് സമ്മതിച്ച് പിടിയിലായ അധോലോക തലവന്‍ രവി പൂജാരി. ലീന മരിയയുടെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി ചോദ്യം ചെയ്യവേയാണ് ഇക്കാര്യം സമ്മതിച്ചിരിക്കുന്നത്. ലീന മരിയ പോളില്‍ നിന്ന് പണം തട്ടുന്നതിനു വേണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്നും പൂജാരി ടോമിന്‍ തച്ചങ്കരിയോട് വെളിപ്പെടുത്തി.


സെനഗലില്‍ നിന്ന് പിടിയിലായ രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ബെംഗളൂരുവില്‍ വെച്ചാണ ചോദ്യം ചെയ്തത്. രവി പൂജാരിയെ കേരളത്തിലേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. നിലവില്‍ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി. കര്‍ണാടക പോലീസിന്റെ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് സെനഗലില്‍ നിന്ന് പൂജാരിയെ ബെംഗളൂരിവില്‍ എത്തിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K