09 March, 2020 10:07:00 PM


അടിച്ചു പൂസായ സീരിയിൽ നടി ഓടിച്ച കാര്‍ നാലു സ്ത്രീകളെ ഇടിച്ചു തെറിപ്പിച്ചു



തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് സ്കൂട്ടര്‍ യാത്രികരെ ഇടിച്ചു വീഴ്ത്തിയ സീരിയൽ നടി അറസ്റ്റിൽ. തിരുവനന്തപുരം ചൂഴാറ്റുകോട്ട സ്വദേശി ചിത്രലേഖയാണ് അറസ്റ്റിലായത്. നേമം പൂഴിക്കുന്നിൽ ഇന്ന് പുലർച്ചെ രണ്ടരയോടെ രണ്ട് ഇരുചക്രവാഹന യാത്രക്കാരെയാണ് ചിത്രലേഖ ഓടിച്ച കാർ ഇടിച്ചത്. കാട്ടാക്കട വീരണകാവിൽ നിന്ന് രണ്ട് ആക്‌ടീവ സ്‌കൂട്ടറുകളിൽ പൊങ്കാലയിടാൻപോയ നാല് പേരെയാണ് ഇടിച്ചിട്ടത്. ഒരു സ്ത്രീയുടെ കാലിന് പൊട്ടലുണ്ട്. മൂന്ന് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നാല് പേരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.


പൊങ്കാല തയാറാക്കാനായി കൊണ്ടുപോയ സാധനങ്ങളെല്ലാം റോഡില്‍ വീണു ചിതറി. ചിത്രലേഖ കാറിൽ നിന്ന് പുറത്തിറാങ്ങാനാകാത്ത തരത്തിൽ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും നാക്ക് കുഴഞ്ഞാണ് സംസാരിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. അപകട സ്ഥലത്ത് നേമം പൊലീസ് എത്തിയെങ്കിലും വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഒപ്പമില്ലാത്തതിനാൽ ചിത്രലേഖയെ കസ്റ്റഡിയിലെടുക്കാനായില്ല. തന്നെ രക്ഷപ്പെടുത്തണമെന്ന് ചിത്രലേഖ പൊലീസിനോടും നാട്ടുകാരോടും അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു മണിക്കൂറിനുശേഷം വനിതാ പൊലീസെത്തി ചിത്രലേഖയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K