10 March, 2020 01:20:34 PM


കോട്ടയത്ത് നാല് പേര്‍ക്കും കോഴഞ്ചേരിയില്‍ രണ്ട് പേര്‍ക്കും കോവിഡ് -19 സ്ഥിരീകരിച്ചു



കോട്ടയം: സംസ്ഥാനത്തു ആറ് പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 12 ആയി. കോഴ‍ഞ്ചേരി ജില്ലാ ആശുപത്രിയിൽ ഐസലേഷനിൽ കഴിയുന്ന അമ്മയ്ക്കും മകൾക്കും, കോട്ടയം മെ‍ഡിക്കൽ കോളജിലെ നാല് പേർക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍നിന്നു റാന്നിയിലെത്തിയവരുടെ മാതാപിതാക്കള്‍ക്കും ഇവരെ വിമാനത്താവളത്തില്‍നിന്നു വിളിക്കാന്‍ പോയ രണ്ടു ബന്ധുക്കള്‍ക്കുമാണു കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത്.


കോഴഞ്ചേരിയിൽ വടശേരിക്കരക്കാരായ അമ്മയ്ക്കും മകൾക്കുമാണു കോവിഡ്–19 സ്ഥിരീകരിച്ചിരിക്കുന്നത്. റാന്നിയിൽ നേരത്തെ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയവരുടെ ബന്ധുക്കളാണ് ഇരുവരും. ഇറ്റലിയിൽനിന്നെത്തിയ ഇവർ വടശേരിക്കരയിലെ ബന്ധുവീട്ടിലെത്തി ഏറെ നേരം ചെലവിട്ടിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K