11 March, 2020 01:57:08 AM


കൊറോണ: ഗുരുവായൂർ ഉത്സവ പരിപാടികള്‍ നിർത്തിവെക്കും



ഗുരുവായൂർ: സംസ്ഥാനത്ത് കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടത്തി വരുന്ന എല്ലാ പരിപാടികളും നിർത്തിവെക്കാൻ ദേവസ്വം തീരുമാനിച്ചു. പ്രസാദ ഊട്ടും, കലാ പരിപാടികളുമെല്ലാം ഇന്ന് മുതൽ ഉണ്ടാവില്ല. ചോറൂണും, വിവാഹങ്ങളും നടക്കുമെങ്കിലും ഭക്തർ സ്വയം നിയന്ത്രിക്കണമെന്ന് ദേവസ്വം ചെയർമാൻ അഭ്യർത്ഥിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K