11 March, 2020 01:37:41 PM


വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിന് തീപിടിച്ചു; ആളപായമില്ല




തിരുവനന്തപുരം: എം.സി.റോഡില്‍ വെഞ്ഞാറമൂട് പള്ളിക്കുസമീപം ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിന് തീപിടിച്ചു. ബുധനാഴ്ച  പകല്‍ 12.45 മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും കൊട്ടാരക്കര മൈലത്തേക്ക് മൃതദേഹവുമായി പോകുകയായിരുന്നു ആംബുലന്‍സ്. പുക ഉയരുന്നതുകണ്ടതോടെ ഡ്രൈവറും യാത്രക്കാരും ചാടി ഇറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K