11 March, 2020 01:56:03 PM


എസ്എസ്എല്‍സി പരീക്ഷ എഴുതവെ വിദ്യാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു



തൃശ്ശൂര്‍ : എസ്.എസ്.എല്‍.സി പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിയ്ക്ക് തെരുവുനായയുടെ കടിയേറ്റു. പരീക്ഷാഹാളില്‍ കയറിയ തെരുവുനായ പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയുടെ കയ്യില്‍ കടിക്കുകയായിരുന്നു. ചെറുതുരുത്തി കൊളമ്പുമുക്ക് സ്വദേശിയായ ഹംസ എന്ന വിദ്യാര്‍ത്ഥിക്കാണ് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇതിന് പിന്നാലെ അധ്യാപകര്‍ ക്ലാസ് മുറികളുടെ വാതിലുകള്‍ അടച്ചതിനാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റില്ല. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടിക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സാഹചര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ച് വീണ്ടും പരീക്ഷ എഴുതിക്കാന്‍ കഴിയുമോ എന്ന് അധ്യാപകര്‍ പരിശോധിക്കുന്നുണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K