13 March, 2020 12:01:20 PM


പേനയുടെ ഒഴിഞ്ഞ ട്യൂബില്‍ കഞ്ചാവ് വലിക്കാന്‍ പരിശീലനം: യുവാവ് അറസ്റ്റിൽ



എരുമേലി: സ്കൂൾ കുട്ടികൾക്ക് കുപ്പിയിൽ പേനയുടെ ഒഴിഞ്ഞ ട്യൂബ് ഉപയോഗിച്ച് കഞ്ചാവ് വലിക്കുന്നതിന് പരിശീലനം. ആൾ താമസം ഇല്ലാത്ത വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനയോടൊപ്പം പരിശീലനവും നല്കുന്ന കേന്ദ്രത്തിൽ  നടന്ന റെയ്ഡിൽ കരിങ്കല്ലുമൂഴികടവുങ്കൽ സ്റ്റെബിൻ അലക്സാണ്ടറെ (24) അറസ്റ്റ് ചെയ്തു. കൂടെ ഉണ്ടായിരുന്നവർ ഓടിപ്പോയി. മുൻ കേസിലെ പ്രതികളായ ഇവരെപ്പറ്റി സൂചന ലഭിച്ചു.


മേഖലയില്‍ കഞ്ചാവ് എത്തിച്ചു നല്കുന്നവരെപ്പറ്റി അന്വേഷണം ആരംഭിച്ചു. എരുമേലി എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോകിന്‍റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഷാഡോ ടീം അംഗങ്ങളായ മാമ്മൻ ശാമുവേൽ, രതീഷ് പി.ആർ., സി.ഇ.ഒ.മാരായ ഹാംലറ്റ് എം.എസ്, ദീപു ബാലകൃഷ്ണൻ, രതീഷ് കെ.എസ്., സമീന്ദ്രാ എസ് എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K