14 March, 2020 11:54:32 AM


8 പേരുടെ പരിശോധന ഫലം നെഗറ്റീവ്; സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ലെന്ന് ജില്ലാ കളക്ടര്‍



പത്തനംതിട്ട: ജില്ലയില്‍ നിരീക്ഷണത്തിലുള്ള എട്ടു പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഒരു മാസം പ്രായമുള്ള കുഞ്ഞിന്‍റെ ഉള്‍പ്പെടെയുള്ളവരുടെ ഫലങ്ങളാണ് ആശ്വാസകരമായി പുറത്തുവന്നിരിക്കുന്നത്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പുറത്തുവന്ന 30 പേരുടെയും പരിശോധന ഫലം നെഗറ്റീവായി.


എന്നാല്‍ ജില്ലയില്‍ സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ലെന്ന് കളക്ടര്‍ പി.ബി.നുഹ് പ്രതികരിച്ചു. അതേസമയം ഇന്‍ക്യൂബേഷന്‍ കാലയളവ് 14 ദിവസത്തില്‍ നിന്ന് 28 ദിവസമായി ഉയര്‍ത്തിയെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞതിനു ശേഷം പുറത്തുപോയ ആളുകളുടെ ഫലം പോസീറ്റിവായ പല സാഹചര്യങ്ങളും ഉണ്ടായതോടെയാണ് ഇന്‍ക്യൂബേഷന്‍ പീരിഡിന്റെ കാലയളവ് നീട്ടിയിരിക്കുന്നത്. അതേസമയം ജില്ലയില്‍ രണ്ടു പേരെക്കുടി ഐസോലേഷനില്‍ പ്രവേശിപ്പിച്ചു.


സംസ്ഥാനത്ത് ഇതുവരെ 22 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്നുപേര്‍ നേരത്തെ രോഗം ഭേദമായവരാണ്. കോവിഡ് സ്ഥിരീകരിച്ചവരില്‍ ന്‍പതുപേര്‍ പത്തനംതിട്ട ജില്ലക്കാരാണ്. രണ്ടു പേര്‍ കോട്ടയം ചെങ്ങളം സ്വദേശികളും ഒരാള്‍ തൃശൂര്‍ സ്വദേശിയുമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K