16 March, 2020 08:20:47 PM


3 പേർക്ക് കൂടി രോഗബാധ; സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ആയി



തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മൂന്നു പേരിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടെ കോവിഡ് 19 ബാധിതരുടെ എണ്ണം 24 ആയി. മലപ്പുറം, കാസർകോട് സ്വദേശികളിലാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് കോവിഡ് സ്ഥിരീകരിച്ചത് ദുബായിയിൽ നിന്നും വന്ന ആളിൽ. മലപ്പുറത്ത് സൗദിയിൽ നിന്നും എത്തിയവരിൽ.  


ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശം. മുപ്പത് ഡോക്ടർമാരോട് അവധിയിൽ പ്രവേശിക്കാൻ പറഞ്ഞു. റേഡിയോളജി ലാബുകളും അടച്ചിടാൻ നിർദേശിച്ചു. അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകൾ മാറ്റാൻ നിർദേശം. പഠനത്തിനായി സ്പെയിനിൽ പോയി തിരിച്ചെത്തിയ ഡോക്ടറിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മാർച്ച് രണ്ടു മുതൽ ഇദ്ദേഹം ആശുപത്രിയിലെത്തിയിരുന്നു. രോഗബാധയുണ്ടെന്നറിയാതെ ഡോക്ടര്‍ രോഗികളെ പരിശോധിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K