17 March, 2020 02:30:37 PM


'ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടണം'; ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും



കൊച്ചി: കൊറോണാ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ലഹരി നിർമ്മാർജ്ജന സമിതിക്കു വേണ്ടി ആലുവ സ്വദേശി എം കെ എ ലത്തീഫാണ് ഹർജി നൽകിയത്. ആൾകൂട്ടം ഉണ്ടാക്കുന്ന ബിവറേജ് ഔട്ട്‌ ലൈറ്റുകൾ പൂട്ടാൻ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. ഹർജി നാളെ കോടതി പരിഗണിക്കും.


അതേസമയം നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി. വിദേശമദ്യ ഷോപ്പുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. തുറന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K