18 March, 2020 04:32:46 PM


ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടണമെന്ന ഹർജി; ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി



കൊച്ചി: കോവിഡ് 19 ഭീതി പടരുന്ന സാഹചര്യത്തിൽ ബിവറേജസ് ഔട്ട് ലെറ്റുകൾ അടച്ചുപൂട്ടാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ലഹരി നിർമാർജന സമിതിയംഗം ആലുവ എടത്തല സ്വദേശി എം.കെ ലത്തീഫ് നൽകിയ ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ കോടതി മാറ്റി. ജാഗ്രത പുലർത്താൻ സർക്കാർ തന്നെ നടപടികളെടുക്കുമ്പോൾ ബിവറേജസിനെ അടച്ചുപൂട്ടലിൽ നിന്ന് ഒഴിവാക്കുന്നത് ശരിയായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.


ആളുകൾ തിങ്ങിക്കൂടുന്ന സാഹചര്യം ഒഴിവാക്കാൻ തിയറ്ററുകളും സ്കൂളുകളും അടച്ചുപൂട്ടാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും നിയന്ത്രണമുണ്ട്. ഇതിനുപുറമേ ആഘോഷങ്ങളും ഉൽസവങ്ങളും ഒഴിവാക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ആളുകൾ ക്യൂ നിൽക്കുന്ന ബിവറേജസ് ഔട്ട് ലെറ്റുകളുടെ കാര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ലന്നും ഹർജിയിൽ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K