21 March, 2020 06:55:16 PM


വിദേശികളുടെ പരിശോധനാ ഫലം നെഗറ്റീവ്; മടക്കയാത്രക്ക് വഴി തുറക്കുന്നു



കോട്ടയം: ജില്ലാ ഭരണകൂടം പ്രത്യേക ക്വാറന്‍റയിന്‍ സംവിധാനത്തില്‍ പാര്‍പ്പിച്ചിരുന്ന നാലു വിദേശികള്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ പരിശോധനാ ഫലം ലഭിച്ചതിനെത്തുടര്‍ന്നാണ് ഫ്രാന്‍സില്‍നിന്നുള്ള രണ്ടുപേര്‍ക്കും സ്പെയിന്‍കാരായ രണ്ടു പേര്‍ക്കും മടക്കയാത്രയ്ക്ക് വഴി തുറന്നത്. നേരത്തെ പാലാ ജനറല്‍  ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഇവരെ പിന്നീട് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.


കോട്ടയം ജില്ലയിലെ ശനിയാഴ്ച വരെയുള്ള സ്ഥിതിവിവരങ്ങള്‍


1. ജില്ലയില്‍ ശനിയാഴ്ച ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ - 0
2. ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ശനിയാഴ്ച ഒഴിവാക്കപ്പെട്ടവര്‍ - 0
3. ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ - 5 (എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍)
4. ശനിയാഴ്ച ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ - 267
5. ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ - 2138
6. ജില്ലയില്‍ ഇതുവരെ പരിശോധിച്ച സാമ്പിളുകള്‍ - 168
7. പോസിറ്റീവ്  - 2
8. നെഗറ്റീവ് -  126
9. ഫലം വരാനുള്ളവ - 37
10. നിരാകരിച്ചവ - 3
11. ശനിയാഴ്ച ഫലം വന്ന സാമ്പിളുകള്‍ - 10 (ഇവയില്‍ എല്ലാം നെഗറ്റീവ്. നാലു പേര്‍ വിദേശികള്‍)
12. ശനിയാഴ്ച പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ -   11
13. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ആകെ) -  129
14. സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ആകെ)- 461
15. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ശനിയാഴ്ച പരിശോധനയ്ക്ക്  വിധേയരായ യാത്രക്കാര്‍ - 2841
16. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധനയ്ക്ക് വിധേയരായവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍-  0
17. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധനയ്ക്ക് വിധേയരായ ആകെ യാത്രക്കാര്‍ -14464
18. കണ്‍ട്രോല്‍ റൂമില്‍ ശനിയാഴ്ച വിളിച്ചവര്‍ - 53
19. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ - 1248
20. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ശനിയാഴ്ച ബന്ധപ്പെട്ടവര്‍ - 30
21. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ - 155
22. ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ശനിയാഴ്ച സന്ദര്‍ശിച്ച വീടുകള്‍ - 1315



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K