24 March, 2020 06:16:30 PM


കോട്ടയത്ത് 2411 പേര്‍ ഹോം ക്വാറന്‍റയിനില്‍: ഏറ്റുമാനൂരില്‍ 98; ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു



കോട്ടയം: കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച വരെയുള്ള കണക്കുകളനുസരിച്ച് 6 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. നാലു പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണുള്ളത്. വീടുകളില്‍ 2411 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് 372 പേര്‍ക്ക് ഹോം ക്വാറന്‍റയിന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ 464 പേരെ ഒഴിവാക്കി. ഇതില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകളായ 446 പേരും ക്വാറന്‍റയിന്‍ കാലാവധി പൂര്‍ത്തിയാക്കിയ 18 വിദേശികളും ഉള്‍പ്പെടുന്നു.


അതേസമയം ചൊവ്വാഴ്ച ആര്‍ക്കും രോഗബാധ കണ്ടെത്താനായില്ല. ആശുപത്രി നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ 98 പേരാണ് ഹോം ക്വാറന്‍റയിനിലുള്ളതെന്ന് എഎംഓ സജിത്കുമാര്‍ പറഞ്ഞു. ഇവരെല്ലാം വിദേശങ്ങളില്‍ നിന്ന് എത്തിയവരാണ്. ദുബായ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ് കൂടുതലും.  അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 266 പേരും ഏറ്റുമാനൂരില്‍ നിരീക്ഷണത്തിലുണ്ട്.  എന്നാല്‍ ഇവരിലാരും ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ലെന്നാണ് അദികൃതര്‍ വ്യക്തമാക്കുന്നത്.


കോട്ടയം ജില്ലയിലെ സ്ഥിതിവിവരങ്ങള്‍ ഇന്ന്...


1. ജില്ലയില്‍ ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ - 0


2. ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 1

3. ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ - 6 (നാലു പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും)

4. ഇന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ - 372

5. ഹോം ക്വാറന്‍റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 464 (ഇതില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകളായ 446 പേരും ക്വാറന്‍റയിന്‍ കാലാവധി പൂര്‍ത്തിയാക്കിയ 18 വിദേശികളും ഉള്‍പ്പെടുന്നു)

6. ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ - 2411

7. ജില്ലയില്‍ ഇതുവരെ പരിശോധിച്ച സാമ്പിളുകള്‍ - 205

8. പോസിറ്റീവ് - 2

9. നെഗറ്റീവ്  - 156

10. ഫലം വരാനുള്ളവ - 44

11. നിരാകരിച്ചവ - 3

12. ഇന്ന് ഫലം വന്ന സാമ്പിളുകള്‍ -1

13. ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ - 11

14. കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ - 98

15. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ -1558

16. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ - 77

17. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ - 259

18. ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ -1419



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K