26 March, 2020 12:24:42 PM


കോവിഡ് 19: രാജ്യത്ത് മരണം 15 ആയി; ആശ്വാസ നടപടികൾ ഉടൻ പ്രഖ്യാപിച്ചേക്കും



ദില്ലി: കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് മരണം 15 ആയി. മരണനിരക്ക് ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഉടൻ ആശ്വാസ നടപടികൾ പ്രഖ്യാപിച്ചേക്കും. ധനമന്ത്രി നിർമല സീതാരാമൻ ഉച്ചക്ക് മാധ്യമങ്ങളെ കാണും. 21 ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ആശ്വാസ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.


ഇതിനിടെ, ശ്രീനഗറിലെ സർക്കാർ ആശുപത്രിയിൽ മൂന്നു ദിവസം മുൻപ് മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കശ്മിരീലെ ആദ്യ കോവിഡ് മരണമാണിത്. മരിച്ചയാളുമായി സമ്പർക്കം പുലർത്തിയ നാലുപേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. കോവിഡ് ബാധയിൽ ലോകത്ത് മരിച്ചവരുടെ എണ്ണം 21,000 കടന്നു. ഇറ്റലിക്ക് പുറമേ സ്പെയിനിലും മരണനിരക്ക് ഉയരുകയാണ്. യൂറോപ്യൻ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ മരണം. അതേസമയം, രോഗബാധിതരുടെ എണ്ണം 4.6 ലക്ഷമായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K