26 March, 2020 05:31:01 PM


പത്തനംതിട്ടയിൽ നിരീക്ഷണത്തിലിരുന്ന യുവതി കട്ടപ്പനയിലേക്ക് കടന്നു



പത്തനംതിട്ട: പത്തനംതിട്ടയിൽ നിരീക്ഷണത്തിലിരുന്ന യുവതി കട്ടപ്പനയിലേക്ക് കടന്നു. ഒമാനിൽ ജോലി ചെയ്തിരുന്ന ഇവർ കഴിഞ്ഞ 13 ന്  സ്വദേശമായ പത്തനംതിട്ടയിൽ എത്തിയത്. തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഇവർ കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെത്തിയ ഭർത്താവിനൊപ്പം കാഞ്ചിയാറിലെ വീട്ടിലേക്ക് കടക്കുകയായിരുന്നു. ഇവർക്കെതിരെ വെച്ചൂച്ചിറ പോലീസ് കേസെടുത്തു. വിവരമറിഞ്ഞ് ആരോഗ്യ പ്രവർത്തകർ കാഞ്ചിയാറിലെ ഇവരുടെ വീട്ടിലെത്തുകയും സ്പെഷ്യൽ ബ്രാഞ്ചിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. വീട്ടിൽത്തന്നെ നിരീക്ഷണത്തിൽ തുടരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K