26 March, 2020 07:01:06 PM


കോവിഡ് 19: എറണാകുളത്ത് ചികിത്സയിലിരുന്ന ആറു പേർ രോഗമുക്തരായി



കൊച്ചി: കോവിഡ് 19 സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ആറ് പേര്‍ രോഗമുക്തരായി. മാര്‍ച്ച് എട്ടിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ ആദ്യ നാലു സാമ്പിളുകളുടെയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഇറ്റലിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശികളായ മൂന്നംഗ കുടുംബവും, രണ്ട് ബ്രിട്ടീഷ് പൗരൻമാരുമാണ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടത്. മൂന്നാറിൽ നിന്നെത്തിയ യാത്രാ സംഘത്തിൽ നിന്നും ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പൗരന്റെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും മറ്റ് അസുഖങ്ങൾക്ക് ചികിത്സയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K