28 March, 2020 09:44:35 AM


ലോക്ക് ഡൗണില്‍ മൊട്ടുസൂചി വാങ്ങാന്‍ ഇറങ്ങി; വാഹനം പോലീസ് സ്റ്റേഷനിലായി



പത്തനംതിട്ട: ലോക്ക് ഡൗണില്‍ മൊട്ടുസൂചി വാങ്ങാന്‍ ഇറങ്ങിയ ആളുടെ വണ്ടി പോലീസ് സ്റ്റേഷനിലായി. അടൂരിലാണ് സംഭവം. നഗരത്തില്‍ പരിശോധന നടക്കുമ്പോഴാണ് പറക്കോട് ഭാഗത്തുനിന്നും ഇരുചക്രവാഹനത്തില്‍വന്ന യാത്രക്കാരനെ പോലീസ് കൈകാണിച്ച് നിര്‍ത്തിയത്. യാത്രക്കാരനോട് എവിടേക്കാണ് യാത്ര എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയില്‍ പോലീസ് ആദ്യം ഒന്ന് അമ്പരന്നു.


മൊട്ടുസൂചി വാങ്ങാന്‍ കടയില്‍വരെ പോകുന്നു എന്നായിരുന്നു മറുപടി. പിന്നെ അധികം ആലോചിക്കേണ്ടി വന്നില്ല പോലീസിന്. അഞ്ചുകിലോമീറ്റര്‍ ദൂരം വാഹനം ഓടിച്ച് മൊട്ടുസൂചി വാങ്ങാന്‍ എത്തിയ ആളുടെ വാഹനം ഇതോടെ സ്റ്റേഷനിലേക്ക് മാറ്റി. 'മൊട്ടുസൂചി വാങ്ങാന്‍' വന്ന ആള്‍ വീടുപറ്റാന്‍ പറക്കോട് ഭാഗത്തേക്ക് വെയില്‍ കനക്കും മുന്‍പ് നടന്നുപോയി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K