16 April, 2016 03:40:26 PM


ശ്രീ അയ്യങ്കാളി ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനം



പട്ടികജാതി വികസനവകുപ്പിന് കീഴില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി ഗവ.മോഡല്‍ റസിഡ്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളില്‍ 2016-17 വര്‍ഷം പ്ലസ് വണ്‍ ക്ലാസിലേക്ക് പ്രവേശനം നടത്തുന്നതിനുള്ള സെലക്ഷന്‍ ട്രയല്‍ ഏപ്രില്‍ 29 ന് രാവിലെ 10 മുതല്‍ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. 

2016 മാര്‍ച്ചില്‍ 10-ാം ക്ലാസ് പരീക്ഷ എഴുതിയ സ്പോര്‍ട്സില്‍ അഭിരുചിയുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. ട്രയലില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്ഥാപനമേധാവിയുടെ കത്ത്, ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K