31 March, 2020 06:36:11 PM


കോട്ടയത്ത് 62 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

നഗരസഭകളില്‍ അംഗീകാരം ലഭിച്ചത് പാലായ്ക്ക് മാത്രം



കോട്ടയം: ജില്ലയിലെ 62 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. കോട്ടയം ജില്ലാ പഞ്ചായത്ത്, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, 49 ഗ്രാമപഞ്ചായത്തുകള്‍, പാലാ നഗരസഭ എന്നിവയുടെ പദ്ധതികളാണ് അംഗീകരിച്ചത്. 22 ഗ്രാമപഞ്ചായത്തുകളും അഞ്ചു നഗരസഭകളും വാര്‍ഷിക പദ്ധതി സമര്‍പ്പിക്കാനുണ്ട്.


അംഗീകരിക്കപ്പെട്ട  62 വാര്‍ഷിക പദ്ധതികളില്‍ ആകെ 526.14 കോടി രൂപയുടെ  9061 പ്രോജക്ടുകളാണുള്ളത്. ഇതില്‍ ഉത്പാദന മേഖലയ്ക്കായി 68.18 കോടി രൂപയും സേവന മേഖലയ്ക്കായി 294.52 കോടി രൂപയും നീക്കവിച്ചിരിക്കുന്നു. പശ്ചാത്തല മേഖല മേഖലയ്ക്ക് 163.43 കോടി രൂപയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.


ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്‍റ് ഡോ. ശോഭ സലിമോന്‍, ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി വി.പി. റെജി,  സണ്ണി പാമ്പാടി, സഖറിയാസ് കുതിരവേലില്‍, ലിസമ്മ ബേബി, എം.പി. സന്തോഷ്കുമാര്‍, കെ. രാജേഷ്, ജയേഷ് മോഹന്‍, അനിത രാജു,  ബെറ്റി റോയ് മണിയങ്ങാട്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K