31 March, 2020 07:05:31 PM


കോട്ടയത്ത് ഇന്ന് 833 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി; ആശുപത്രിയില്‍ ആകെ 4 പേര്‍

നിസ്സാമുദ്ദീന്‍ സമ്മേളത്തില്‍ പങ്കെടുത്തവര്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പടണം



കോട്ടയം: ജില്ലയില്‍ ഇന്ന് പുതുതായി ആരെയും ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചില്ല. ഹോം ക്വാറന്‍റയിന്‍ നിര്‍ദ്ദേശിക്കപ്പെട്ടവരും ഇല്ല. അതേസമയം,  ഇന്ന് 833 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ആശുപത്രിയില്‍ ആകെ 4 പേരാണ് ചികിത്സയിലുള്ളത്. കോട്ടയം  ജില്ലയിലെ ചൊവ്വാഴ്ച വരെയുള്ള വിവരങ്ങള്‍ ചുവടെ.


1. ജില്ലയില്‍ രോഗ വിമുക്തരായവര്‍ ആകെ - 2
2. ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ - 0
3. ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 0
4. ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ - 4 (നാലു പേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍)
5. ഇന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ - 0
6. ഹോം ക്വാറന്‍റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 833
7. ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ - 3258
8. ജില്ലയില്‍ ഇന്നു വരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ - 242 (നിലവില്‍ പോസിറ്റീവ് - 1, നെഗറ്റീവ് - 231, ലഭിക്കാനുള്ള പരിശോധനാ ഫലങ്ങള്‍ - 7, നിരാകരിച്ച സാമ്പിളുകള്‍ - 3)
9. ഇന്ന് ഫലം വന്ന സാമ്പിളുകള്‍ - 6 (പരിശോധനാ ഫലം നെഗറ്റീവ്)
10. ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ - 1
11. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) - 0
12. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ആകെ - 133
13. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) - 0
14. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആകെ - 43
15. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്ന് പരിശോധനയ്ക്ക് വിധേയരായവര്‍ - 0
16. കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ - 46
17. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ - 2006
18. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ - 25
19. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ - 512
20. ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ - 1238
21. മെഡിക്കല്‍ സംഘം പരിശോധിച്ച അതിഥി തൊഴിലാളികള്‍ - 457


നിസ്സാമുദ്ദീന്‍ സമ്മേളത്തില്‍ പങ്കെടുത്തവര്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പടണം


മാര്‍ച്ച് 18ന് നടന്ന നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരും കോട്ടയം ജില്ലയില്‍ എത്തിയതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടെങ്കില്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ (നമ്പര്‍ 1077) ബന്ധപ്പെടണം. 


കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ലയില്‍ ഹോം ക്വാറന്‍റയനില്‍ കഴിയുന്നവരില്‍ നിസാമുദ്ദീന്‍ സന്ദര്‍ശിച്ച് മാര്‍ച്ച് 10ന് മടങ്ങിയെത്തിയ 12 പേരുണ്ട്.  ഈരാറ്റുപേട്ട (ആറു പേര്‍), കാഞ്ഞിരപ്പള്ളി (മൂന്നു പേര്‍), അതിരമ്പുഴ (ഒരാള്‍), കുമ്മനം (ഒരാള്‍) എന്നീ മേഖലകളില്‍നിന്നുള്ളവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ ആരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. എങ്കിലും ഏപ്രില്‍ ഏഴുവരെ ഇവര്‍ നിരീക്ഷണത്തില്‍ തുടരും.


ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ  നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനുകളുടെ പ്രവർത്തനത്തിന് ആവശ്യമായ സഹായ സഹകരണങ്ങളും പിന്തുണയും ധനസഹായവും നൽകുന്നതിനും തീരുമാനിച്ചു. കൂടാതെ അന്യസംസ്ഥാന തൊഴിലാളികൾ ഭക്ഷണം ലഭിക്കാത്ത സാഹചര്യം അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ അവർക്ക് ഭക്ഷണം നല്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും തീരുമാനിച്ചു. 


പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ കോവിഡ് സാമൂഹ്യ വ്യാപന നിരോധനത്തിന് ഗവൺമെന്റും ആരോഗ്യവകുപ്പും നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണ ഉറപ്പുവരുത്തുന്നതിനും നിശ്ചയിച്ചു. കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ച് അണുവിമുക്തമാക്കിയ ഹാളിൽ സാമൂഹ്യ അകലം പാലിച്ച് മാസ്ക്കുകൾ ധരിച്ചാണ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തത്.


കോവിഡ്‌ 19 പ്രതിരോധ നടപടികൾ ഊർജിതപെടുത്തുന്നതിനും ലോക്ക് ഡൗൺന്റെയും, സാമൂഹ്യ അകലം പാലിക്കലിന്റെയും പ്രയോജനം കൂടുതലായി ലഭിക്കുന്നത് ലക്ഷ്യം വച്ച് ജില്ലയിലെ പ്രധാന ജംഗ്ഷനുകളും മാർക്കറ്റുകളും യന്ത്രസഹായത്തോടെ അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന്  ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. ഏപ്രിൽ രണ്ടാം തീയതി മുതൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അണുവിമുക്തമാക്കൽ പ്രവർത്തനങ്ങൾ ആരംഭിക്കും. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K