02 April, 2020 10:45:57 AM


കൊറോണക്ക് പിന്നാലെ അജ്ഞാത രൂപം; കുന്നംകുളത്ത് നാട്ടുകാര്‍ പരിഭ്രാന്തിയില്‍



തൃശൂര്‍: കുന്നുംകുളത്ത് അജ്ഞാത രൂപത്തെ പേടിച്ച് നാട്ടുകാര്‍. കൊറോണക്കാലത്ത് സാമൂഹിക അകലം പാലിക്കേണ്ട ഈ സാഹചര്യത്തില്‍ അജ്ഞാത രൂപം കാരണം പലപ്പോഴും സാമൂഹിക അകലം പാലിക്കുക എന്നത് തെറ്റിക്കേണ്ടി വരുന്നു. മോഷ്ടാവാണെന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍, അടുത്ത പ്രദേശങ്ങളില്‍ നിന്ന് ഒന്നും തന്നെ മോഷണം പോയതായും അറിവില്ല. അജ്ഞാത രൂപത്തിന്റെ ചിത്രം ഇതുവരെ പകര്‍ത്തിയിട്ടില്ല. എന്നാല്‍, ആളുകള്‍ പരിഭ്രാന്തിയിലാണ്.


ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായി വേഷം മാറി നടക്കുന്നതാണോ എന്നും സംശയിക്കുന്നുണ്ട്. കുന്നംകുളം, കരിക്കാട്, പഴഞ്ഞി തുടങ്ങിയ ഇടങ്ങളില്‍ വച്ചാണ് അജ്ഞാത രൂപത്തെ കണ്ടിരിക്കുന്നത്. എന്നാല്‍, നിമിഷനേരം കൊണ്ട് ഇയാള്‍ ഓടി മറയുകയും വീടിന്റെയും മരത്തിന്റെയും മുകളില്‍ ഓടിക്കയറുകയും ചെയ്യും. ഇതാണ് ആളുകള്‍ കൂടുതല്‍ പരിഭ്രാന്തരാകാന്‍ കാരണം. യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘം അജ്ഞാത രൂപത്തെ പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. പോലീസ് പട്രോളിങ്ങും ഇവിടെ ശക്തമാക്കിയിട്ടുണ്ട്. കൂട്ടമായി പുറത്തിറങ്ങാതിരിക്കാന്‍ ആളുകള്‍ പരമാവധി ശ്രദ്ധിക്കുന്നുമുണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K