02 April, 2020 11:39:56 PM


കൊയിലാണ്ടിയിൽ വ്യാജ വാറ്റിനായി ചെളിയില്‍ സൂക്ഷിച്ച വാഷ് ശേഖരം പിടിച്ചെടുത്തു



കോഴിക്കോട്: കൊയിലാണ്ടിയിലെ പൊയിൽക്കാവ്- കലോപൊയിൽ റോഡിൽ കമ്പിളിത്താഴത്ത് വയൽത്തുരുത്തിൽ നിന്നും വ്യാജ വാറ്റിനായി സൂക്ഷിച്ച 400 ലിറ്റർ വാഷ് പിടിച്ചെടുത്തു.  കണ്ടൽക്കാടുകൾക്കിടയിൽ ചളിയിൽ പൂഴ്ത്തി വെച്ച നിലയിലായിരുന്നു വാഷ്. വാഷ് സൂക്ഷിച്ച ആളെ പിടികൂടാനായില്ല. 


വ്യാജ വാറ്റ് കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി ചേലിയ ഭാഗത്ത് പരിശോധനയ്ക്കെത്തിയ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻ്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.സജിത്ത്കുമാറിൻ്റെ നേതൃത്വത്തിലാണ് വാഷ് പിടികൂടിയത്. കോഴിക്കോട് സ്പെഷ്യൽ സ്ക്വാഡ് സി.ഐയുടെ നേതൃത്വത്തിൽ മുൻ വ്യാജവാറ്റ് കേന്ദ്രങ്ങളിലെല്ലാം ശക്തമായ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K