04 April, 2020 05:00:53 PM


വയോജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും ഉറപ്പുവരുത്തും: ജില്ലകളില്‍ 'സീനിയര്‍ സിറ്റിസണ്‍ സെല്‍'




തിരുവനന്തപുരം: വയോജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും ഉറപ്പു വരുത്തുമെന്ന് സാമൂഹ്യനീതി വകുപ്പ്. ഇതിനായി എല്ലാ ജില്ലകളിലും സീനിയര്‍ സിറ്റിസണ്‍ സെല്‍ രൂപീകരിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 60 വയസിനു മുകളിലുള്ളവര്‍ ഹൈ റിസ്‌കിലുള്ള സാഹചര്യത്തിലാണ് അവര്‍ക്കായി പ്രത്യേക ശ്രദ്ധയും പരിഹരണവും ഉറപ്പുവരുത്താനാണ് ശ്രമമമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.


ഇത്തരത്തില്‍ രൂപീകരിക്കുന്ന സെല്‍ വീട്ടില്‍ നിരീക്ഷണത്തിലുള്ളവരെയും ഒറ്റയ്ക്ക് താമസിക്കുന്നവരേയും ഭക്ഷണം കിട്ടാത്തവരേയും മരുന്ന് കിട്ടാത്തവരേയും കണ്ടെത്താനാണ് നീക്കം. ഇതിനായി സാമൂഹിക നീതി ഓഫീസര്‍മാര്‍, പ്രൊബേഷണറി ഓഫീസര്‍മാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്‍സ്, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരായിരിക്കും സെല്ലിന് നേതൃത്വം നല്‍കുക



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K