05 April, 2020 09:27:48 AM


തൊടുപുഴ സ്വദേശി അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചു


വാഷിം​ഗ്ട​ൺ ഡി​സി: അമേരിക്കൻ മലയാളികൾക്കിടയിൽ നിന്ന് മറ്റൊരു കോവിഡ് മരണം കൂടി. മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട് അതോറിറ്റി ഉദ്യോഗസ്ഥൻ തങ്കച്ചൻ ഇഞ്ചനാട്ട് (51) ആണ് മരിച്ചത്. കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ഞായർ പുലർച്ചെയായിരുന്നു മരണം. ന്യൂയോർക്ക് ക്വീൻസിലായിരുന്നു താമസം. തൊടുപുഴ  മുട്ടം ഇഞ്ചനാട്ട് കുടുംബാംഗമാണ്. ഭാര്യ: ഷീബ. മക്കൾ: മാത്യൂസ്, സിറിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K